തിരിച്ചു വരവിന്റെ പാതയിൽ ശ്രീശാന്ത്; തകർപ്പൻ ഔട്ട്സ്വിങ്ങറിൽ സച്ചിൻ ബേബി ക്ലീൻ ബൗൾഡ്: വീഡിയോ

ബിസിസിഐയുടെ വിലക്ക് നീങ്ങി തിരികെ വരാനൊരുങ്ങുകയാണ് ശ്രീശാന്ത്. ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചതോടെ ശ്രീശാന്തിൻ്റെ തിരിച്ചു വരവിനാണ് കളമൊരുങ്ങുന്നത്. അടുത്തവര്‍ഷം സെപ്തംബറില്‍ അദ്ദേഹത്തിൻ്റെ വിലക്ക് നീങ്ങും. ഇന്ത്യക്കായി കളിക്കുക എന്നതു തന്നെയാണ് ശ്രീശാന്തിൻ്റെ ആദ്യ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായി അദ്ദേഹം പരിശീലനം തുടങ്ങിക്കഴിഞ്ഞു. പരിശീലനത്തിനിടെ കേരള താരം സച്ചിൻ ബേബിയുടെ കുറ്റി പിഴുത ശ്രീശാന്തിൻ്റെ വീഡിയോ സമൂഹമാദ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
നീണ്ടകാലത്തെ ഇടവേളയൊന്നും ശ്രീശാന്തിൻ്റെ ആക്ഷനെ ബാധിച്ചിട്ടില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഔട്ട്സ്വിങ്ങർമാരിലൊരാളായ ശ്രീശാന്തിന് ആ കഴിവും നഷ്ടമായിട്ടില്ല. ഒരു ഗംഭീര ഔട്ട്സ്വിങ്ങറിലാണ് ശ്രീ കേരള ടീമിൻ്റെ മുൻ ക്യാപ്റ്റനും ഐപിഎൽ താരവുമായിരുന്ന സച്ചിൻ ബേബിയുടെ കുറ്റി പിഴുതത്. ഒട്ടേറെ ലോകോത്തര ബാറ്റ്സ്മാന്മാർ നിസ്സഹായരായ ആ ഔട്ട്സ്വിങ്ങിനു മുന്നിൽ സച്ചിൻ ബേബി കീഴടങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
2013 -ലെ ഐപിഎല്‍ വാതുവെയ്പ്പു കേസിലാണ് ശ്രീശാന്ത് കുറ്റാരോപിതനായത്. നീണ്ട വിചാരണകള്‍ക്കൊടുവില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയില്ല. ഇതോടെ ശ്രീശാന്ത് നീതി തേടി സുപ്രീം കോടതിയിലെത്തി. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താരത്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴു വര്‍ഷമായി ചുരുക്കിയത്.
Good to see @sreesanth36 back in practice, he cleans up current Kerala player, Sachin Baby. pic.twitter.com/HYfekHvGrZ
— Johns (@CricCrazyJohns) October 23, 2019