ബിഗിലിന്റെ നൈറ്റ് ഷോ റദ്ദാക്കി; തെരുവിൽ അഴിഞ്ഞാടി വിജയ് ആരാധകർ: വീഡിയോ

അറ്റ്ലീ അണിയിച്ചൊരുക്കിയ ബിഗിൽ എന്ന ചിത്രത്തിൻ്റെ നൈറ്റ് ഷോ റദ്ദാക്കിയതിൽ പ്രതിഷേധിച്ച് തെരുവിൽ അഴിഞ്ഞാടി വിജയ് ആരാധകർ. തെരുവിലെ വാഹനങ്ങൾ നശിപ്പിച്ച പ്രതിഷേധക്കാർ കടകളും അടിച്ചു തകർത്തു. സംഭവത്തിൽ 32 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഫൈവ് സ്റ്റാർ ജംഗ്ഷനിലാണ് സംഭവം. ടിക്കറ്റിന് അമിതമായ ചാർജ് ഈടാക്കുന്ന എന്ന ആരോപണത്തെത്തുടർന്ന് പ്രത്യേക ഷോകൾ നടത്തുന്നത് തമിഴ്നാട് സർക്കാർ വിലക്കിയിരുന്നു. എന്നാൽ ബിഗിൽ റിലീസ് ചെയ്യുന്നതിന് മണിക്കൂറുകൾക്കു മുൻപ് ഈ വിലക്കിന് സർക്കാർ ഇളവ് അനുവദിച്ചു. ഇതിൽ ആവേശഭരിതരായി തടിച്ചു കൂടിയ ആളുകളാണ് പ്രശ്നമുണ്ടാക്കിയത്.

ഇളവ് മാറ്റി ചിത്രത്തിനു സ്പേഷ്യൽ ഷോ ഉണ്ടെന്നറിഞ്ഞ ആരാധകർ തീയറ്ററിനു മുൻപിൽ തടിച്ചുകൂടി പടക്കം പൊട്ടിച്ചും മറ്റും ആഘോഷിച്ചു. എന്നാൽ ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം തീയറ്റർ അധികൃതർക്ക് ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ചില്ല. ഇതേത്തുടർന്ന് പ്രത്യേക ഷോ റദ്ദാക്കിയതായി ആരാധകരോട് തിയറ്റർ അധികൃതർ അറിയിച്ചു. വിവരമറിഞ്ഞ ആരാധകർ അക്രമാസക്തരാവുകയായിരുന്നു.

റോഡ് കയ്യേറിയ ആളുകൾ തെരുവിലെ വാഹനങ്ങളും കടകളും തകർത്തു. കുടിവെള്ള ടാങ്കറുകളും ഇവർ നശിപ്പിച്ചു. തുടർന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top