മലപ്പുറത്ത് കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം പിടികൂടി

മലപ്പുറം വേങ്ങരയിൽ കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം എക്‌സൈസ് സംഘം പിടികൂടി. 65 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് പിടികൂടി.

കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്‌റഫ് എന്നിവരെയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ പൊലീസിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top