‘കുറേക്കാലത്തെ കടം ബാക്കിയില്ലേ? പോയി അടിച്ചു തകർക്ക് സഞ്ജു’; വൈറലായി ഗംഭീറിന്റെ ട്വീറ്റ്

ഇന്ത്യൻ ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സഞ്ജുവിന് അഭിനന്ദനം അറിയിച്ചതിനൊപ്പം പോയി അടിച്ചു തകർക്കാനും ഗംഭീർ സഞ്ജുവിനോട് ആവശ്യപ്പെട്ടു. ഒരുപാട് കാലത്ത കടം ബാക്കി കിടക്കുകയാണെന്നും ഗംഭീർ ഓർമിപ്പിച്ചു.

‘ഇന്ത്യയുടെ ടി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം സഞ്ജു. മൃദുവായ കൈകളും വേഗതയേറിയ പാദങ്ങളും വിവേകമുള്ള തലച്ചോറുമാണ് തങ്കൾക്ക്. ഒരുപാട് നാളത്തെ കടം തീര്‍ക്കാനില്ലേ, പോയി അടിച്ചു തകര്‍ക്ക് സഞ്ജു.’- ഗംഭീര്‍ ട്വീറ്റ് ചെയ്തു.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് സഞ്ജു ഇന്ത്യൻ ടീമിലെത്തിയത്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. സഞ്ജുവിനായി പലപ്പോഴും വാദിച്ചിട്ടുള്ളയാളാണ് ഗംഭീർ. ലോകകപ്പ് ടീമിൽ സഞ്ജുവിനെ നാലാം നമ്പറിൽ ബാറ്റ് ചെയ്യിക്കണമെന്നുൾപ്പെടെ സഞ്ജുവിനു വേണ്ടി പലപ്പോഴും ഗംഭീർ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top