ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പ്; ഗോകുലം എഫ്‌സി സെമിയില്‍

ബംഗ്ലാദേശില്‍ നടക്കുന്ന ഷേയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പില്‍ ഗോകുലം എഫ്‌സി സെമി ഫൈനലില്‍. ഐ ലീഗില്‍ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പിച്ചാണ് ഗോകുലത്തിന്റെ സെമി പ്രവേശം. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് തുടരുകയാണ് ഗോകുലം കേരള. രണ്ടു ഗോളുകള്‍ക്കാണ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ തോല്‍പ്പിച്ചത്.

ഫ്രീ കിക്കില്‍ നിന്നാണ് രണ്ടു ഗോളുകളും പിറന്നത്. ഒന്നാം പകുതിയിലായിരുന്നു ഗോകുലത്തിന്റെ ഗോളുകള്‍ രണ്ടും. ഹെന്റി കിസെക്കയും ലാല്‍റോമാവിയയുമാണ് ഗോളുകള്‍ നേടിയത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ചാമ്പ്യന്‍സിനെ തോല്‍പ്പിക്കുകയും രണ്ടാം മത്സരത്തില്‍ മലേഷ്യന്‍ ക്ലബിനെ സമനിലയില്‍ തളയ്ക്കുകയും ചെയ്തിരുന്നു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top