അഞ്ച് കോടി സമ്മാനം ലഭിച്ച ലോട്ടറി മോഷ്ടിച്ചു; പരാതിയുമായി കോഴിക്കോട് സ്വദേശി പൊലീസ് സ്റ്റേഷനിൽ

ഒന്നാം സമ്മാനമായി അഞ്ച് കോടി അടിച്ച മൺസൂൺ ബംബർ മോഷണം പോയെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി പൊലീസ് സ്റ്റേഷനിൽ. പുതിയങ്ങാടി സ്വദേശി മുനിയനാണ് പരാതിയുമായി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിയത്. തനിക്ക് സമ്മാനം ലഭിച്ച ടിക്കറ്റുമായി മറ്റൊരാൾ ഒന്നാം സമ്മാനം നേടിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും സമ്മാനം ലഭിച്ച ടിക്കറ്റ് ഇയാൾ കണ്ണൂർ പുതിയ തെരുവിലെ കാനറ ബാങ്കിൽ ഏൽപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

പറശ്ശനിക്കടവ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോഴാണ് ലോട്ടറി നഷ്ടപ്പെട്ടതെന്ന് മുനിയൻ പറയുന്നു. ലോട്ടറി എടുത്തപ്പോൾ തന്നെ പിന്നിൽ തന്റെ പേര് എഴുതിയിരുന്നു. ഇത് മായ്ച്ച് കളഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പറശ്ശിനിക്കടവ് സ്വദേശിയായ അജിതനാണ് മൺസൂർ ബംബർ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ബാങ്കിൽ ഹാജരാക്കിയത്. ഇയാൾക്കെതിരെയാണ് മുനിയൻ പരാതി നൽകിയത്. സംഭവത്തിൽ ഡിവൈഎസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ ലോട്ടറി വിറ്റ ഏജന്റിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top