തിരുവനന്തപുരം മേയർ വികെ പ്രശാന്ത് രാജിവെച്ചു

വട്ടിയൂർക്കാവിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വികെ പ്രശാന്ത് തിരുവനന്തപുരം മേയർ സ്ഥാനം രാജിവെച്ചു. പുതിയ മേയറെ പാർട്ടി ഉടൻ തെരഞ്ഞെടുക്കുമെന്നും മേയറെന്ന നിലയിൽ യുഡിഎഫും ബിജെപിയും പിന്തുണ നൽകിയിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.

ഉച്ചയ്ക്ക് 12.30 ഓടെയാണ് വികെ പ്രശാന്ത് രാജിക്കത്ത് നൽകാനായി കോർപ്പറേഷൻ ഓഫീസിൽ എത്തിയത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഇടതു കൗൺസിലർമാർ പ്രശാന്തിനെ സ്വീകരിച്ചു. കൗൺസിലർമാരുടെ സ്വീകരണത്തിനു ശേഷം സെക്രട്ടറിയുടെ ഓഫീസിലെത്തി രാജി സമർപ്പിച്ചു. പുതിയ മേയറെ തെരഞ്ഞെടുക്കാൻ വൈകില്ലെന്നും പാർട്ടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും പ്രശാന്ത് പറഞ്ഞു. ഭൂരിപക്ഷം കുറവായ കൗൺസിലിൽ യുഡിഎഫും ബിജെപിയും മേയറെന്ന നിലയിൽ തന്നെ സഹായിച്ചിട്ടുണ്ട്. ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ എൽഡിഎഫിന് അവകാശപ്പെട്ടതാണെന്നും പ്രശാന്ത് പറഞ്ഞു. നിയമസഭാ സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച പ്രശാന്ത് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top