ഏഴരത്തട്ടുകളിൽ ചെറുതടാകങ്ങൾ തീർത്ത് ഇടുക്കിയിലെ തൊമ്മൻകൂത്ത്; വീഡിയോ കാണാം

ഇടുക്കി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട വെള്ളച്ചാട്ടമാണ് തൊടുപുഴക്ക് സമീപമുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ഏഴരത്തട്ടുകളിൽ ചെറുതടാകങ്ങൾ തീർത്ത് ഒഴുകുന്ന തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണുവാൻ ദിവസേന നിരവധി സഞ്ചാരികളാണ് എത്തുന്നത്.

മഴ മണ്ണിനെ തൊടുമ്പോൾ നീരുറവകൾ നിറഞ്ഞൊഴുകും. ഇടുക്കിയപ്പോൾ വെള്ളച്ചാട്ടങ്ങളുടെ കൂടെ നാടാകും. അങ്ങനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായ വെള്ളച്ചാട്ടമാണ് തൊടുപുഴയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള തൊമ്മൻകുത്ത് വെള്ളച്ചാട്ടം. കാട്ടിലൂടെ ഒരു കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിന്റെ ഏഴു നിലക്കുത്തിൽ എത്താം. വഴിയിൽ ഇരുവശങ്ങളിലൂടെയും ഇടതൂർന്നു നിൽക്കുന്ന കാനന പാത. ഇടുക്കി കുളമാവ് വരെ പരന്ന് കിടക്കുന്ന വനപ്രദേശമാണ് വശങ്ങളിൽ. 600 ലിറ്റർ വെള്ള സംഭരിക്കുന്ന വെൻതേക്ക് എന്ന വൻമരങ്ങൾ മുതൽ കറുകപയ്യും പാതിരിയും ഉൾപ്പെടുന്ന ഔഷധസസ്യങ്ങൾ വരെ ഇവിടെ കാണാം.

യാത്രയിൽ മരങ്ങളുടെ വലിയ വേരുകളും, നിലം പൊത്തിയ മരങ്ങളും, ചെറിയ കൂരകളും വിശ്രമ സ്ഥലങ്ങളാകും. ഒരു നീർച്ചാലായി ഉത്ഭവിക്കുന്ന പുഴ പല കുത്തുകൾ പിന്നിട്ടാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടമായി മാറുന്നത്. ഏഴുനില കുത്തിൽ പുഴ പല തട്ടുകളായി പത്തുമീറ്റർ മുകളിൽ നിന്നും താഴേക്കു പതിക്കുന്ന രംഗം അവിസ്മരണീയ കാഴ്ചയാണ്. അതേസമയം, വെള്ളച്ചാട്ടത്തിലെത്തുന്ന സഞ്ചാരികൾ ആസ്വാദനത്തിനൊപ്പം ജാഗ്രതയും പാലിക്കണം. പാറക്കുഴികൾ നിറഞ്ഞതും വഴുക്കലുള്ളതുമായ പ്രദേശവുമാണിവിടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top