മേയർ സ്ഥാനത്ത് തുടരും; സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് സൗമിനി ജെയ്ൻ

മേയർ സ്ഥാനത്ത് തുടരുമെന്ന് ആവർത്തിച്ച് കൊച്ചി മേയർ സൗമിനി ജെയ്ൻ. ഒന്നര വർഷം താൻ തന്നെ മേയറായി തുടരും. സംസ്ഥാന നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും സൗമിനി ജെയ്ൻ ആവർത്തിച്ചു.

കൊച്ചി കോർപറേഷനെ വിമർശിച്ച ഹൈബി ഈഡൻ എംപിക്കെതിരേയും സൗമിനി ജെയ്ൻ തുറന്നടിച്ചു. നേട്ടങ്ങൾ വരുമ്പോൾ മാത്രം സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കൂട്ടുത്തരവാദിത്തം നിറവേറ്റിയോ എന്ന് വിമർശിച്ചവർ പരിശോധിക്കണം. ഹൈബി ഉൾപ്പെടെയുള്ളവരുടെ ഭാവമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ല. വെള്ളക്കെട്ട് പരിഹരിക്കാൻ കോർപറേഷനും സാധിക്കുന്നത് ചെയ്തിരുന്നുവെന്നും സൗമിനി ജെയ്ൻ പറഞ്ഞു.

അതേസമയം മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ടീയ പാർട്ടികൾ കോർപറേഷൻ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top