പറന്നു ഉയർന്ന് ജ്യോത്സന; നമ്മിലെ നമ്മെ തിരിച്ചറിയുക എന്ന ഗാനം യൂട്യൂബിൽ ഹിറ്റാകുന്നു

ഗാനം കേട്ടാൽ എല്ലാം മറന്ന് പറന്ന് ഉയർന്ന് പോകും. വെറും പറക്കലല്ല തീപൊള്ളും കനലിൽ നിന്ന്…  പറഞ്ഞു വരുന്നത് ഗായിക ജ്യോത്സനയുടെ ഏറ്റവും പുതിയ മ്യൂസിക് ആൽബത്തെക്കുറിച്ചാണ്. നമ്മിലെ നമ്മെ എന്ന് തുടങ്ങുന്ന യുട്യൂബ് ആൽബത്തിലെ ഗാനം വൻ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

എൻസോ, കിങ്‌സൂയി എന്നാ ജാപ്പനീസ് ആശയങ്ങളിൽ നിന്ന പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വീഡിയോ ആസ്വാദകരുടെ കൈയ്യടി നേടി മുന്നേറുകയാണ്. വീഡിയോയിൽ ജ്യോത്സനയും പ്രത്യക്ഷപ്പെടുന്നുണ്ട്. ജ്യോത്സനെയെ കണ്ട് ആരാധകരിൽ ചിലർ ‘ആഞ്ജലീന ജോളിയെപോലുണ്ട്’ എന്ന് പറയുന്നു.  ആൽബത്തിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് ജ്യോത്സന തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. ഗിൽബർട്ട് സേവ്യർ ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top