കൂടത്തായി; സിലി വധക്കേസിലും മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി മാത്യുവിനെ സിലി വധക്കേസിലും അറസ്റ്റ് ചെയ്തു. സിലിയെ കൊലപ്പെടുത്താൻ സയനൈഡ് വാങ്ങി നൽകിയത് മാത്യുവാണെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിലി വധക്കേസിൽ മാത്യുവിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി അനുമതി നൽകിയിരുന്നു.
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിൽ നിലവിൽ റിമാൻഡിലാണ് മാത്യു. സിലി കേസിൽ സബ് ജയിലിലെത്തിയാണ് മാത്യുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.
അതേസമയം, ജോളിയേയും മാത്യുവിനേയും കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും. ജോളിയുടെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും. തഹസീൽദാർ ജയശ്രീ, സിലിയുടേയും ജോളിയുടേയും ബന്ധുക്കൾ എന്നിവരുടെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ
ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here