വട്ടംകൂടിയിരുന്ന് പരീക്ഷയെഴുത്ത്; സോഷ്യല്‍മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

വട്ടംകൂടിയിരുന്ന് ഉത്തരങ്ങള്‍ ചര്‍ച്ച ചെയ്ത് പരീക്ഷ എഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ലേ…? ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന ഒരു ചിത്രം കണ്ടാല്‍ ഇങ്ങനെ പരീക്ഷയെഴുതാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ആലോചിക്കും.

കോളേജ് വിദ്യാര്‍ത്ഥികള്‍ തുറസായ സ്ഥലത്തിരുന്ന് പരീക്ഷയെഴുതുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിഹാറിലെ ബെത്തിയയിലെ രാം ലഖന്‍ സിങ് യാദവ് കോളജില്‍ പരീക്ഷ നടന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ കോളേജ് മുറ്റത്തും പരിസരത്തുമായി പരീക്ഷയ്ക്ക് ഇരിക്കുന്നതും പരസ്പരം സഹായിച്ച് ഉത്തരമെഴുതും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകും.

Read More: കോപ്പിയടിക്കാതിരിക്കാന്‍ വിചിത്രരീതി; തലയില്‍ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ് വച്ച് പരീക്ഷ എഴുതി വിദ്യാര്‍ഥികള്‍

സംഭവം വിവാദമായതോടെ കോളേജ് അധികൃതര്‍ സംഭവത്തെ ന്യായീകരിച്ച് രംഗത്തുവന്നു. 2000 വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാനുള്ള സൗകര്യം മാത്രമേ കോളേജിലുള്ളൂവെന്നും 5000 പേര്‍ക്ക് പരീക്ഷാ കേന്ദ്രമായി സര്‍വകലാശാല അനുവദിച്ചത് രാം ലഖന്‍ സിങ് യാദവ് കോളജാണെന്നുമായിരുന്നു വാദം.

അടുത്തിടെ കോപ്പിയടിക്കാതിരിക്കാന്‍ കര്‍ണാടകയിലെ ഹവേരിയിലുള്ള ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിനുള്ളില്‍ തലയിട്ട് പരീക്ഷ എഴുതേണ്ടിവന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മുന്‍വശം മാത്രം തുറന്ന നിലയിലും മറ്റ് വശങ്ങള്‍ അടച്ചനിലയിലുമായിരുന്നു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top