തൃപ്പൂണിത്തുറ പാണ്ടിപ്പറമ്പ് തോട് കൈയേറ്റത്തിനെതിരെ നടപടി ആരംഭിച്ചു

തൃപ്പൂണിത്തുറ പാണ്ടിപ്പറമ്പ് തോട് കൈയേറ്റത്തിനെതിരെ നഗരസഭ നടപടി ആരംഭിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളാണ് നിലവില്‍ നടക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് തോടിനു സമീപമാണ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. നഗരസഭയുടെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് മാറ്റിയശേഷം തോട്ടിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കും. ഹൈക്കോടതി നിയോഗിച്ച അമിക്യസ് ക്യൂറിയുടെ സാനിധ്യത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിലവില്‍ 20 വീടുകള്‍ ഈ മേഖലയില്‍ പൂര്‍ണമായും വെള്ളത്തിലാണ്.

ചില സ്വകാര്യ വ്യക്തികളും നിളാ ഹോംസ് ഫ്‌ളാറ്റ് ഉടമകളും നടത്തിയ കൈയേറ്റമാണ് പാണ്ടിപ്പറമ്പ് തോടിന്റെ ഒഴുക്ക് തടസപ്പെടുന്നതിനും വെള്ളക്കെട്ടിലേക്കും നയിച്ചതിനും കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കൈയേറ്റം സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോഡ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിഷയത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top