ടിക് ടോക്ക് ചാരവൃത്തി നടത്തുന്നതായി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്കൻ സെനറ്റർമാർ

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്കൻ സെനറ്റർമാർ. ടിക് ടോക്ക് ചാരവൃത്തി നടത്തുന്നു എന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റർമാർ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടർ ജോസഫ് മഗ്വയറിനുള്ള കത്തിൽ സെനറ്റിലെ ഡെമോക്രാറ്റ് നേതാവായ ചക്ക് ഷമ്മറും റിപ്ലബ്ലിക്കൻ സെനറ്ററായ ടോം കോട്ടനുമാണ് ടിക് ടോക്കിനെതിരെ ആശങ്കകളുയർത്തി മുന്നോട്ടു വന്നിരിക്കുന്നത്.

ലോകമെമ്പാടും 50 കോടിയിലധികം ഉപയോക്താക്കളുള്ളടിക് ടോക്കിൽ 60 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോകളാണ് അപ് ലോഡ് ചെയ്യാൻ കഴിയുന്നത്. അമേരിക്കയിൽ 11കോടിയിലധികം ഉപയോക്താക്കൾ ടിക് ടോക്ക് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇത് ഉപയോക്താക്കളുടെ പേഴ്‌സണൽ കംമ്പ്യൂട്ടറുകളിലേക്കുള്ള കടന്ന കയറ്റയമായി പിന്നീട് മാറുമെന്നാണ് സെനറ്റർമാർ ടിക് ടോക്കിനെതിരെ ഉയർത്തുന്ന ആശങ്ക. എന്നാൽ, തങ്ങളുടെ ഡേറ്റ സെന്റർ ചൈനയിൽ അല്ല എന്നും ഡേറ്റകൾ നിയമത്തിന്റെ പരിധിയിൽപ്പെടുന്നില്ലെന്നും ടിക് ടോക്ക് അധികൃതർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top