ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാ, ചരക്കു ഗതാഗതം നിലച്ചു

കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തുനിന്നു ലക്ഷദ്വീപിലേക്കുള്ള യാത്രാചരക്കു ഗതാഗതം പൂര്‍ണമായും നിലച്ചു. കാലവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്നാണ് ദ്വീപിലേക്കുള്ള യാത്ര പ്രതിസന്ധിയിലായത്. ലക്ഷദ്വീപിലേക്കുള്ള അവശ്യ സാധനങ്ങള്‍ കഴിഞ്ഞ അഞ്ചു ദിവസമായി തുറമുഖത്ത് കെട്ടികിടക്കുകയാണ്.
മൂന്ന് ചരക്കു കപ്പലുകളും ആറു ഉരുവും ഒരു യാത്രാകപ്പലുമാണ് തുറമുഖത്തുള്ളത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവയെല്ലാം ബേപ്പൂര് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കപ്പലില്‍ കയറ്റിയ പച്ചക്കറികളെല്ലാം നശിച്ചു. ഗതാഗതം സ്തംഭിച്ചതോടെ ലക്ഷദ്വീപിലെ മിക്കയിടങ്ങളില്‍ ഡീസല്‍ ക്ഷാമം നേരിടുന്നുണ്ട്. തുറമുഖത്ത് നങ്കൂരമിടാന്‍ സ്ഥലമില്ലാത്തതിനാല്‍ പുറം കടലിലേക്ക് മാറ്റിയിട്ടിരിക്കുകയാണ് കൂടുതല്‍ ചരക്കുകപ്പലുകള്‍.
കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പുറപ്പെട്ട കപ്പലില്‍ നിന്ന് കാലാവസ്ഥ മോശമായതിനെതുടര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിയാതായതോടെ സാധനങ്ങള്‍ കടലില്‍ ഉപേക്ഷിക്കേണ്ടിവന്ന അവസ്ഥയും ഉണ്ടായി. കാലാവസ്ഥ പ്രതികൂലമായത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് യാത്രക്കാരെയാണ്.പല ആത്യാവശ്യങ്ങള്‍ക്കായി കോഴിക്കോട്ട്് എത്തിയ യാത്രക്കാര്‍ക്ക് തിരിച്ച് പോകാന്‍ പാറ്റാത്ത അവസ്ഥയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here