Advertisement

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു: ഉദ്യോഗാർത്ഥികൾ രംഗത്ത്

October 28, 2019
Google News 0 minutes Read

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു എന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ഒഴിവ് ഉണ്ടായിരുന്നു. എന്നിട്ടും പിഎസ്‌സി തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നില്ല എന്ന് ഇവർ ആരോപിക്കുന്നു. പിഎസ്‌സി ലിസ്റ്റിൽ ഉള്ളവരെ നിയമിക്കാൻ സുപ്രിം കോടതി ഉത്തരവുണ്ടായിട്ടും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

571 / 2014 137/2015 വിജ്ഞാപന പ്രകാരം മുനിസിപ്പൽ കോമൺ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 സർവീസിലേക്കുള്ള ഒഴിവ് നികത്തുന്നതിന് പിഎസ്‌സി 2015 നവംബറിൽ പരീക്ഷ നടത്തിയിരുന്നു. തുടർന്ന് 2016 ഓഗസ്റ്റിൽ അർഹരാക്കപ്പെട്ടവരുടെ ഷോട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

എന്നാൽ തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. ഒഴിവുകളുളള തസ്തികയിൽ താത്കാലിക ജീവനക്കാരെയും അനർഹരെയും ഉൾപ്പെടുത്തി പിഎസ്‌സി തങ്ങളോട് നീതി നിഷേധം നടത്തുന്നുവെന്നാണ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ പ്രതികരിച്ചത്.

അർഹരായവരെ ഉൾപ്പെടുത്താതെയുള്ള പിഎസ്‌സിയുടെ അനാസ്ഥക്കെതിരെ ഉദ്യോഗാർത്ഥികൾ കൊച്ചി നഗരത്തിന്റെ വിവിധ മേഖലകൾ ശുചീകരിച്ച് പ്രതിഷേധം നടത്തി.

കേരളത്തിൽ എല്ലാ മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നിലവിൽ 80 ശതമാനത്തിലധികം ഒഴിവുണ്ടായിട്ടും നിയമനം നടത്താതെ പിഎസ്‌സിയുടെ അനാസ്ഥക്കെതിരെ സർക്കാർ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്നാണ് ഇവടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here