ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതിയാരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ ബഹളം

ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി നടന്നെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചോദ്യോത്തരവേളയിൽ വി ഡി സതീശനാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിൽ അഴിമതി ഉണ്ടെന്നാണ് വിഡി സതീശൻ ആരോപിച്ചത്. ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാൽ വികസനത്തിന് തടസമാകുമെന്ന് മന്ത്രി എം എം മണി മറുപടി നൽകി.

ട്രാൻസ്ഗ്രിഡ് പദ്ധതി കേരളത്തിൽ നടപ്പാക്കിയ ഏറ്റവും ശാസ്ത്രീയ അഴിമതി ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ത്രികക്ഷി കരാറിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. കേരള ചരിത്രത്തിൽ ഇത്ര വലിയ അഴിമതി നടന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും വാക്കേറ്റത്തിലായി. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top