Advertisement

മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നു: ജിസിഡിഎ ചെയര്‍മാന്‍

October 29, 2019
Google News 0 minutes Read

കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നുവെന്ന വിവാദത്തില്‍ മറുപടിയുമായി ജിസിഡിഎ ചെയര്‍മാന്‍ വി.സലിം. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ട സഹായം ചെയ്ത് കൊടുത്ത ജിസിസിഎയെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാനാണ് നീക്കമെങ്കില്‍ അത് നടക്കില്ലെന്ന് സലിം ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സ് നല്‍കുന്ന ടിക്കറ്റ് ജിസിഡിഎയ്ക്ക് വേണ്ടന്നും സലിം പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും നിസഹകരണം മൂലമാണ് കൊച്ചി വിടാന്‍ തീരുമാനിച്ചതെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമകള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് കലൂര്‍ സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയിരിക്കുന്ന ജിസിഡിഎ ചെയര്‍മാന്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ രംഗത്ത് വന്നു.

സ്റ്റേഡിയം കുറഞ്ഞ വാടകയ്ക്ക് നല്‍കിയിട്ടും ജിസിഡിഎയെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടാനാണ് ബ്ലാസ്‌റ്റേഴ്‌സ് ശ്രമിക്കുന്നത്. ഈ നീക്കത്തിന് പിന്നില്‍ ചിലരുടെ നിക്ഷിപ്ത താത്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജിസിഡിഎയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് 20 ലക്ഷം രൂപയുടെ ടിക്കറ്റ് നല്‍കി എന്നത് പച്ചക്കള്ളമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടിക്കറ്റ് ഇനി ജിസിഡിഎ വാങ്ങില്ലെന്നും സലിം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here