ഫ്രണ്ട്സ് താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; വെളിപ്പെടുത്തലുമായി ജെന്നിഫർ അനിസ്റ്റൺ

ഏറ്റവുമധികം ആരാധകരുള്ള വെബ് സീരീസുകളിൽ പെട്ടതാണ് ‘ഫ്രണ്ട്സ്’. ഏറ്റവുമധികം ആരാധകരുള്ള സിറ്റ്കോം എന്ന റെക്കോർഡ് ഒരുപക്ഷേ, ഫ്രണ്ട്സിനു തന്നെയാവും. 1994നു സംപ്രേഷണം ആരംഭിച്ച ഈ വെബ് സീരീസ് 10 സീസണുകൾ കൊണ്ട് ലോകമൊട്ടാകെ ആരാധകരെ ഉണ്ടാക്കിയെടുത്തു എന്നതിനപ്പുറം ഇപ്പോഴും മടുപ്പില്ലാതെ ആളുകൾ കാണുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരീസിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജെന്നിഫർ അനിസ്റ്റൺ.

തങ്ങൾ ആറു പേർ ചേർന്ന് ഒരു പുതിയ പ്രൊജക്ടിൻ്റെ ചർച്ചകളിലാണെന്നാണ് ജെന്നിഫറിൻ്റെ വെളിപ്പെടുത്തൽ. പ്രശസ്ത ചാറ്റ് ഷോ ആയ എല്ലൻ ഷോയിലാണ് ജെന്നിഫർ മനസ്സു തുറന്നത്. ഫ്രണ്ട്സ് സീരീസിൻ്റെ ബാക്കി ആയല്ല പുതിയ പ്രൊജക്ട് എന്നും എന്താണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്നും ജെന്നിഫർ പറഞ്ഞു. പ്രൊജക്ട് സിനിമയായിരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പു പറയാനാവില്ലെന്നും ജെന്നിഫർ പറഞ്ഞു.

അടുത്തിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയ ജെന്നിഫർ അകൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്ത സെൽഫി ഗിന്നസ് റെക്കോർഡ് നേടിയിരുന്നു. ഫ്രണ്ട്സിലെ താരങ്ങളായ കോർട്ട്നി കോക്സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെർ എന്നിവരാണ് ചിത്രത്തിലുള്ളത്.’ഞങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രാം ഫ്രണ്ട്സ്’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോഴും പങ്കുവെക്കപ്പെടുന്നുണ്ട്.

ഒപ്പം ചിത്രം പങ്കുവെച്ച ജെന്നിഫറിന്റെ ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണവും വർധിച്ചു. ചിത്രം പോസ്റ്റ് ചെയ്ത് അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ ഫോളോവേഴ്‌സിന്റെ എണ്ണം പത്ത് ലക്ഷത്തിലധികമായി. മുൻപ് പ്രിൻസ് ഹാരിയും മേഗനും ആയിരുന്നു ഇൻസ്റ്റഗ്രാമിൽ കുറഞ്ഞ സമയത്തിൽ ഇത്രയധികം ഫോളോവേഴ്‌സിനെ നേടിയവർ. അഞ്ച് മണിക്കൂർ 45 മിനിറ്റിലായിരുന്നു അത്. എന്നാൽ, ഈ റെക്കോർഡും തകർത്ത് ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം ഫോളോവേർസിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമായി മാറി ജെന്നിഫർ അനിസ്റ്റൺ മാറിയിരിക്കുകയാണ്. അഞ്ച് മണിക്കൂർ 16 മിനിറ്റിലാണ് ജെന്നിഫർ ഇത്രയധികം ഫോളോവേഴ്‌സിനെ സമ്പാദിച്ചത്.

റോസ്, ചാൻഡ്‌ലർ, റോസിൻ്റെ സഹോദരിയും ചാൻഡ്‌ലറുടെ ഭാര്യയുമായ മോണിക്ക, ജോയ്, റോസിൻ്റെ ഭാര്യ റേച്ചൽ, ഫീബി എന്നീ ആറു സുഹൃത്തുക്കളുടെ ജീവിതമാണ് സീരീസ് പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top