ആലപ്പുഴയില്‍ അസാപ്പിന്റെ ‘സ്‌കില്‍ മിത്ര’ എക്‌സ്‌പോ

സംസ്ഥാന സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് ആലപ്പുഴ കലവൂരില്‍ സ്‌കില്‍ എക്‌സ്‌പോ സംഘടിപ്പിക്കുന്നു. ‘സ്‌കില്‍ മിത്ര’ എന്നു പേരിട്ടിരിക്കുന്ന പരിപാടി നവംബര്‍ ഒമ്പതിനാണ് നടക്കുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്ക് ചെയിന്‍, ഡാറ്റ സയന്‍സ്, ബിസിനസ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി,ഇലക്ട്രോണിക്‌സ് മാനുഫാക്ച്ചറിംഗ്, മള്‍ട്ടീമീഡിയ ലേഔട്ട് ഡിസൈനിംഗ്, അക്കാഡമിക് പ്രൊജക്റ്റ് ഗൈഡന്‍സ്, ബ്രൈഡല്‍ ഫാഷന്‍ ഫോട്ടോ ഗ്രാഫിക് മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ആര്‍റ്റിസണല്‍ ബേക്കിംഗ്, ഫാഷന്‍ ടെക്‌നോളജി, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് തുടങ്ങിയഅന്തര്‍ദേശീയ ദേശീയ തലത്തില്‍ അംഗീകാരമുള്ള കോഴ്‌സുകളില്‍ ചേരുവാനാണ് സ്‌കില്‍ എക്‌സ്‌പോയിലൂടെ അവസരമൊരുങ്ങുന്നത്.

അസാപ്പിന്റെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ട്രാന്‍സിറ്റ് ക്യാമ്പസില്‍ വച്ചും ഓണ്‍ലൈനായും ചെയ്യാവുന്ന കോഴ്‌സുകളുമാണ് സവിശേഷതകള്‍.എഞ്ചിനീയറിംഗ്, ഐടിഐ,ഡിപ്ലോമ, ബിഎസ്ഇ, എംഎസ്ഇ, ഡിഗ്രി, ബിബിഎ/എംബിഎ, ബികോം/എംകോം, പ്ലസ് ടു, പത്താം ക്ലാസ് പാസ്/ഫെയില്‍ തുടങ്ങി വ്യത്യസ്ത യോഗ്യതയുള്ളവര്‍ക്ക് കോഴ്‌സുകളില്‍ ഫീസിളവോടെ ചേരാം.

ജോലിയിലുള്ളവര്‍ക്കു മുന്നേറുവാനും തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ലഭിക്കുവാനും സഹായകമാകുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പരിചയപെടുവാനും അവസരമുണ്ട്.വളവനാട് പുത്തന്‍കാവ് ദേവസ്വംഅമ്പലത്തിന്റെ ഗ്രൗണ്ടിലാണ് പരിപാടി നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top