Advertisement

ഹാമർ തലയിൽ വീണ് വിദ്യാർത്ഥി മരിക്കാനിടയായ സംഭവം; മത്സര നടത്തിപ്പിലെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട്

October 30, 2019
Google News 0 minutes Read

സംസ്ഥാന ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോൺസൺ മരിക്കാനിടയായത്, മത്സര നടത്തിപ്പിലെ പിഴവെന്ന് അന്വേഷണ റിപ്പോർട്ട് മത്സരങ്ങൾ തീർക്കാൻ സംഘാടകർ തിരക്കിട്ട് സമയക്രമീകരണം നടത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. അപകടത്തെപ്പറ്റി ഒന്നും പറയാനില്ലെന്നാണ് ഹാമർ മത്സരത്തിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ചീഫ് ജഡ്ജ് കമ്മീഷനു നൽകിയ മൊഴിയിൽ പറയുന്നു.

മത്സരക്രമീകരണത്തിലും സംഘാടനത്തിലും ഉണ്ടായ പിഴവുകളാണ് അഭീലിന്റെ മരണത്തിനിടവരുത്തിയതെന്നാണ് യുവജനക്ഷേമ വകുപ്പ് നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തൽ. മത്സരങ്ങൾ വേഗത്തിൽ തീർക്കാൻ നടത്തിയ ക്രമീകരണങ്ങൾ അപകടത്തിലേക്ക് നയിച്ചു. കുറ്റമറ്റ രീതിയിലാണോ ത്രോ ഇനങ്ങൾ നടക്കുന്നതെന്ന് പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ നിർദേശമുണ്ടായിരുന്നുവെങ്കിലും നിയോഗിച്ചില്ല. ഇത് സംഘാടനത്തിന്റെ പ്രധാന പോരായ്മയായി. സംഘാടനത്തിന് മാത്രമായി നിയോഗിക്കേണ്ട വോളന്റിയറെ സാങ്കേതിക നടത്തിപ്പിനായി ഉപയോഗിച്ചു. മത്സരങ്ങൾ വേഗത്തിൽ തീർക്കാൻ തിടുക്കപ്പെട്ട് മത്സരക്രമം ചിട്ടപ്പെടുത്തിയത് അപാകതയായി. മത്സരക്രമത്തെയും നടത്തിപ്പിനേയും അടിമുടി കുറ്റപ്പെടുത്തുന്നതാണ് കമ്മീഷന്റെ റിപ്പോർട്ട്. ഭാവിയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നിർദേശങ്ങൾക്കൊപ്പം ഇതേരീതി തുടർന്നാൽ അപകടങ്ങൾ ആവർത്തിക്കുമെന്ന താക്കീതും കമ്മീഷൻ റിപ്പോർട്ടിൽ നൽകുന്നുണ്ട് .

അർജുന അവാർഡ് ജേതാവ് വി ദിജു സായ് മുൻ പരിശീലകൻ എംപി സത്യാനന്ദൻ, ഡോ.കെകെ വേണു എന്നിവരായിരുന്നു പാലയിൽ നടന്ന മീറ്റിലെ അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷനിലെ അംഗങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here