Advertisement

കേരളത്തെ പുനർനിർമിക്കാനായി ട്വന്റിഫോർ റൗണ്ട് ടേബിൾ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

October 30, 2019
Google News 1 minute Read

നവകേരള നിർമിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോർ റൗണ്ട് ടേബിൾ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു. കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലെ ഉദയ് പാലസിൽ നടക്കുന്ന ചർച്ച ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു.

കേരളത്തിന്റെ പുനർനിർമാണം ഗവൺമെന്റ് മാത്രമായി നിർവഹിക്കേണ്ട കാര്യമല്ല. അത് നാടും ജനങ്ങളും ചേർന്നുകൊണ്ട് വിജയിപ്പിക്കേണ്ട കാര്യമാണത്.  അത് എങ്ങനെ ആയിരിക്കണം, എന്തായിരിക്കണം എന്നതിന് എല്ലാവരുടെയും അഭിപ്രായം വേണമെന്നും മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തുന്നതായിരിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് മുഖ്യാതിഥി. മന്ത്രിമാർ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ, സാങ്കേതിക-വിഷയ വിദഗ്ധർ, വ്യാവസായിക പ്രമുഖർ തുടങ്ങിയവര്‍ റൗണ്ട് ടേബിളിൽ പങ്കെടുക്കുന്നു.

സംപ്രേഷണം തുടങ്ങി നാളുകൾക്കകം മലയാളികൾ നെഞ്ചേറ്റിയ വാർത്താ ചാനലാണ് ‘ട്വന്റിഫോർ’. നവകേരളം എന്താകണം, എങ്ങനെയാവണം എന്ന വിഷയം തുറന്ന് ചർച്ചക്ക് വയ്ക്കാനാണ് ‘റൗണ്ട് ടേബിൾ’ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ ഉയരുന്ന നിർദേശങ്ങൾ സമാഹരിച്ച് ട്വന്റിഫോർ നവകേരള നിർമിതിക്കായി സർക്കാരിന് കൈമാറും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here