Advertisement

പുനർനിർമിക്കാം കേരളത്തെ… ട്വന്റിഫോർ റൗണ്ട് ടേബിൾ ഇന്ന് തിരുവനന്തപുരത്ത്

October 30, 2019
Google News 1 minute Read

നവകേരള നിർമിതിക്കുള്ള ആശയരൂപീകരണം ലക്ഷ്യമിട്ട് ട്വന്റിഫോർ റൗണ്ട് ടേബിൾ ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലെ ഉദയ് പാലസിൽ നടക്കുന്ന ചർച്ച ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

സംപ്രേഷണം തുടങ്ങി നാളുകൾക്കകം മലയാളികൾ നെഞ്ചേറ്റിയ വാർത്താ ചാനലാണ് ‘ട്വന്റിഫോർ’. നവകേരളം എന്താകണം, എങ്ങനെയാവണം എന്ന വിഷയം തുറന്ന് ചർച്ചക്ക് വയ്ക്കാനാണ് ‘റൗണ്ട് ടേബിൾ’ സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഉയരുന്ന നിർദേശങ്ങൾ സമാഹരിച്ച് ട്വന്റിഫോർ നവകേരള നിർമിതിക്കായി സർക്കാരിന് കൈമാറും.

ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാകും മുഖ്യാതിഥി. മന്ത്രിമാർ, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ, സാങ്കേതിക-വിഷയ വിദഗ്ധർ, വ്യാവസായിക പ്രമുഖർ തുടങ്ങിയവരാകും റൗണ്ട് ടേബിളിൽ പങ്കെടുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here