സമൂഹമാധ്യമങ്ങളിൽ നിന്ന് ബാബാ രാംദേവിന്റെ വീഡിയോകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യില്ല; ഡൽഹി ഹൈക്കോടതി

ബാബാ രാംദേവിനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. ഫേസ്ബുക്ക് സമർപ്പിച്ച അപ്പീൽ സ്വീകരിച്ച കോടതി അന്തിമവിധി വരുന്നത് വരെ ബാബാ രാംദേവിന് കോടതിയലക്ഷ്യ ഹർജി സമർപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി.

രാംദേവിനെ മോശം രീതിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളും വീഡിയോ ലിങ്കുകളും പൂർണമായും നീക്കണമെന്ന് ഫേസ്ബുക്ക്, ട്വിറ്റർ, യു ട്യൂബ്, ഗൂഗിൾ കമ്പനികൾക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നിർദേശം നൽകിയത്.

ഉപയോക്താക്കൾ അപ്ലോഡ് ചെയ്ത നിയമവിരുദ്ധമായ ഉള്ളടക്കം ഫേസ്ബുക്ക്, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ കോടതികൾക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് പ്രതിഭ എം സിംഗ് വിധി പറഞ്ഞു. ഇതിനെതിരെ ഫേസ്ബുക്ക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top