പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം

നോര്‍ക്ക റൂട്ട്‌സ് വഴി പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ധനസഹായം നല്‍കുന്നത്. മൂന്ന് ലക്ഷം രൂപവരെയാണ്് ധനസഹായം നല്‍കുക.
അപേക്ഷ ഫോറം നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യരേഖകളായ ഭരണസമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, താല്‍ക്കാലിക കടധനപട്ടിക എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org യിലും 18004253939(ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തുനിന്നും മിസ്ഡ്കാള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here