‘ബിനീഷിന് വിഷമമുണ്ടായതിൽ ഖേദിക്കുന്നു’; ക്ഷമ ചോദിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ

നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ ക്ഷമ ചോദിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ. ബിനീഷിന് വിഷമമുണ്ടായതിൽ ഖേദിക്കുന്നുവെന്ന് അനിൽ പറഞ്ഞു.
സംഭവം നടക്കുന്നതിന്റെ തൊട്ടു തലേന്നാണ് മാഗസിൻ പ്രകാശനം ചെയ്യാൻ വരണമെന്നാവശ്യപ്പെട്ട് കോളജിൽ നിന്ന് വിളി വന്നത്. കംഫർട്ടബിൾ അല്ല എന്ന് ആദ്യം തന്നെ പറഞ്ഞു. മറ്റാരെയെങ്കിലും വിളിച്ചോളാൻ പറയുകയും ചെയ്തു. പാലക്കാട് മെഡിക്കൽ കോളജ് ഇന്ത്യയിൽ 80 ശതമാനം സംവരണമുള്ള രണ്ട് കോളജുകളിൽ ഒന്നാണ്. അക്കാരണം കൊണ്ട് തീരുമാനം പിന്നീട് മാറ്റുകയായിരുന്നുവെന്നും അനിൽ പറഞ്ഞു.
അന്ന് വൈകുന്നേരം നാലരയാകുമ്പോൾ പ്രിൻസിപ്പലിന്റെ ലെറ്ററുമായി മൂന്നോ നാലോ ഫാക്വൽറ്റി മെമ്പർമാരും യൂണിയൻ പ്രതിനിധികളും വന്ന് ക്ഷണിക്കണമെന്നും എന്നാൽ മാത്രം വരാമെന്നും അവരോട് പറഞ്ഞു. അതുപ്രകാരം അവർ വന്നു. വേറെ ആരെയെങ്കിലും ക്ഷണിച്ചോ എന്ന് അവരോട് ചോദിച്ചു. വൈകിയത് കൊണ്ട് ആരെയും കിട്ടിയില്ല എന്ന് പറയുകയും ചെയ്തു.
അടുത്ത ദിവസം പതിനൊന്ന് മണിയാകുമ്പോൾ ബിനീഷ് ബാസ്റ്റിൻ വരുന്ന കാര്യം പറഞ്ഞ് അവര് വിളിച്ചു. എന്നാൽ ഞാൻ വരുന്നില്ലെന്ന് അവർക്ക് മറുപടിയും നൽകി. ബിനീഷല്ല, ആരായാലും അങ്ങിനെയാണ്. ഒന്നാമത് താൻ കംഫർട്ടബിൾ അല്ല, പിന്നെ അവർക്ക് കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് മുടക്കേണ്ടെന്ന് കരുതി കൂടിയാണ് അങ്ങനെയൊരു തീരുമാനമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. ഫെഫ്ക പ്രതിനിധികൾ വിളിച്ചിരുന്നു. അവരോട് കൃത്യമായ മറുപടി പറഞ്ഞു. അവർ ഒരു ലെറ്റർ അയക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് മറുപടി നൽകണമെന്നും അനിൽ രാധാകൃഷ്ണൻ മേനോൻ കൂട്ടിച്ചേർത്തു.
Read also: ‘അഹങ്കാരിയായി ജനിച്ചു, ഒരു വൻ ദുരന്തം’; അനിൽ രാധാകൃഷ്ണൻ മേനോന്റെ വിക്കിപീഡിയ പേജിലും പണികിട്ടി !
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here