കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മഴ ശക്തമായ സാഹചര്യത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അംഗണവാടികൾക്കും പ്രൊഫഷണൽ കോളജുകൾക്കും ഉൾപ്പെടെയാണ് ഈ ജില്ലകളിൽ ജില്ലകളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മലപുറം ജില്ലയിലെ തീരദേശതാലൂക്കുകളായ പൊന്നാനി, തിരൂർ,തിരൂരങ്ങാടി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗണവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിലും ഇന്ന് അവധിയുണ്ട്. ആലപ്പുഴ ജില്ലയിൽ 14 സ്‌ക്കൂളുകൾക്ക് മാത്രമേ അവധിയുളളു. കനത്ത മഴയേത്തുടർന്ന് കണ്ണൂർ, എംജി സർവ്വകലാശാലകൾ ഇന്ന് നടത്താനിരുന്നു പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ പരിക്ഷ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More