അഴിമതി മൂടിവയ്ക്കാനും ഊതിവീര്‍പ്പിക്കാനും ആളുകള്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

അഴിമതി മൂടിവയ്ക്കാനും ഊതിവീര്‍പ്പിക്കാനും ആളുകള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതി ഇല്ലാതാകാന്‍ ഓരോ വ്യക്തികളും പരിശ്രമിക്കണം. ജനങ്ങള്‍ ഒറ്റക്കെട്ടായി അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. അഴിമതി ഇല്ലാതാക്കുകയെന്നത് അസാധ്യമായ കാര്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അഴിമതി വിമുക്ത മതനിരപേക്ഷ കേരളമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ വിജിലന്‍സ് നടത്തുന്ന നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2017 -2018 എന്നീ വര്‍ഷങ്ങൡ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ബാഡ്ജ് ഓഫ് ഹോണര്‍ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top