മഹാ ചുഴലിക്കാറ്റ്; കാണാതായ രണ്ട് ബോട്ടുകളില്‍ ഒന്ന് തിരിച്ചെത്തി

കണ്ണൂരില്‍ നിന്ന് കാണാതായ രണ്ട് ബോട്ടുകളില്‍ ഒന്ന് തിരിച്ചെത്തി. ബോട്ടിലുണ്ടായിരുന്ന ഒരാളെ കാണാതായിട്ടുണ്ട്. ഐക്കര സ്വദേശി ഫറൂഖിനെയാണ് കാണാതായത്. രണ്ടാമത്തെ ബോട്ട് കടലില്‍ കണ്ടെത്തി. ഇത് തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

കണ്ണൂരില്‍ നിന്നും ഇന്നലെ രണ്ട് ബോട്ടുകളാണ് കാണാതായത്. അയിക്കരയില്‍ നിന്നും പുറപ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ അടക്കമുള്ള ബോട്ടുകളായിരുന്നു കാണാതായത്. ഇതില്‍ ഒരുബോട്ടാണ് ഇന്ന് തിരിച്ചെത്തിയത്. അതേസമയം തൃശൂര്‍ ചാവക്കാടുനിന്ന് കാണാതായ ഏഴുപേരില്‍ ആറുപേര്‍ കണ്ണൂരില്‍ എത്തി. ഒരാളെ കാണാതായി. രാജീവന്‍ എന്നയാളെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

കേരള തീരത്ത് 3.5 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കടല്‍ അതിപ്രക്ഷുബ്ധമായതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ പൂര്‍ണമായും തിരികെ വിളിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top