വാട്‌സ്ആപ്പ് ചാരവൃത്തി; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി

priyanka gandhi

ഇസ്രായേൽ ചാരവൃത്തി സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് പെഗാസസ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് വാട്‌സ് ആപ്പിലൂടെ ഇന്ത്യയിൽ ചാരപ്പണി നടത്തിയെന്ന വെളിപ്പെടുത്തലിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണിലേക്ക് അനാവശ്യമായി ഇടപെടാൻ ബിജെപിയോ സർക്കാരോ ഇസ്രയേലി ഏജൻസികളെ നിയോഗിച്ചിട്ടുണ്ടെങ്കിൽ അത് മനുഷ്യാവകാശങ്ങളുടെ കടുത്ത ലംഘനമാണെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ദേശീയ സുരക്ഷയെ
ബാധിക്കുന്ന ഗുരുതരമായ അഴിമതിയാണത്. വിഷയത്തിൽ സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നും പ്രിയങ്ക പറയുന്നു.

നാലു വൻകരകളിലായി 20 രാജ്യങ്ങളിലെ ആയിരത്തി നാനൂറോളം ഉപഭോക്താക്കളുടെ ഫോണുകളിൽ എൻഎസ്ഒ ഗ്രൂപ്പ് നുഴഞ്ഞുകയറിയെന്ന് വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top