ജോക്കറിന്റെ പ്രദർശനത്തിനിടെ ‘അള്ളാഹു അക്ബർ’ വിളി; ആളുകൾ ചിതറിയോടി

ഹോളിവുഡ് ചിത്രം ജോക്കറിന്റെ പ്രദർശനത്തിനിടെ ‘അല്ലാഹു അക്ബർ വിളി’ കേട്ട് ആളുകൾ ചിതറിയോടി. ഫ്രാൻസ് തലസ്ഥാനമായ പാരീസിലെ ഗ്രാന്റ് റെക്‌സ് തിയേറ്ററിലാണ് സംഭവം. ഫ്രഞ്ച് മാധ്യമം ‘ലെ പാരീസിയൻ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ 27 ഞായറാഴ്ച വൈകുന്നേരം സിനിമ പ്രദർശിപ്പിക്കുന്നതിനിടെ 34 വയസുള്ള വ്യക്തി എഴുന്നേറ്റ് നിന്ന് അള്ളാഹു അക്ബർ വിളിക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് മാധ്യമം പറയുന്നത്. ഇത് കേട്ടതോടെ തിയേറ്ററിലുണ്ടായിരുന്നവർ പരിഭ്രാന്തിയോടെ പുറത്തേക്ക് ഓടി. ഓടുന്നതിനിടെ പലരും വീണു.

അതേസമയം, സംഭവത്തിന് കാരണക്കാരനായ യുവാവിനെ പൊലീസ് പിടികൂടി. ഇയാളുടെ മാനസികാരോഗ്യ നിലയിൽ സംശയം തോന്നിയതിനെ തുടർന്ന് വിദഗ്ധരുടെ നിരീക്ഷണത്തിലാണെന്നാണ് വിവരം. അതിനിടെ ഇതൊരു മോഷണ ശ്രമമാണെന്ന വാദവുമായി ഗ്രാന്റ് റെക്‌സ് തിയേറ്റർ ഡയറക്ടർ രംഗത്ത് എത്തി. ജനങ്ങളെ പരിഭ്രാന്തരാക്കി പുറത്തെത്തിച്ച ശേഷം അവർ ഉപേക്ഷിക്കുന്ന വിലയേറിയ സാധനങ്ങൾ മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്നാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top