സിനിമയ്ക്ക് വേണ്ടി ഒരു കാലം തന്നെ മാറ്റിവച്ച നടൻ; ടി പി മാധവൻ ഇവിടെയുണ്ട്; വീഡിയോ

ഒരു കാലത്ത് മലയാള സിനിമയിൽ ഒഴിച്ചുകൂട്ടാനാകാത്ത സാന്നിദ്ധ്യമായിരുന്നു ടി പി മാധവൻ എന്ന നടൻ. വില്ലനായും സഹനടനായും ഹാസ്യ നടനായുമെല്ലാം നാല് പതിറ്റാണ്ടോളം ടി പി മാധവൻ സിനിമയ്‌ക്കൊപ്പം ജീവിച്ചു. അറുന്നൂറിലധികം സിനിമകളിലും പതിനൊന്നോളം സീരിയലുകളിലുമായി നിരവധി കഥാപാത്രങ്ങൾക്ക് മാധവൻ ജീവൻ നൽകി. പത്രത്തിലെ ഹരിവംശിലാൽ പന്നാലാലും, നരസിംഹത്തിലെ രാമൻ നായരും, ഒരു സിബിഐ ഡയറിക്കുറിപ്പിലെ ശ്രീധരനുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. നിലവിൽ കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ടി പി മാധവൻ.

സ്വകാര്യ ജീവിതത്തിലെ ഒറ്റപ്പെടൽ മാധവനെ എഴുത്തിന്റേയും വായനയുടേയും ലോകത്തേക്ക് നയിച്ചു. ഗാന്ധിഭവനിലെ ജീവിതം മാധവന് ചില തിരിച്ചറിവുകൾ കൂടിയാണ്. സിനിമയ്ക്ക് വേണ്ടി ജീവിച്ച ഈ നടനെ സിനിമ കൈയൊഴിഞ്ഞ അവസ്ഥയാണ്. സിനിമാ ലോകത്ത് നിന്ന് അധികമാരും മാധവനെ അന്വേഷിച്ച് വരാറില്ല. ഗാന്ധിഭവന്റെ വഴികളിൽ സിനിമയെ നെഞ്ചോട് ചേർത്ത് മാധവനുണ്ട്. ട്വന്റിഫോർ സ്‌പെഷ്യൽ വീഡിയോ സ്‌റ്റോറി, ‘അലമുറിയാത്ത കടലിരമ്പം-ടി പി മാധവൻ’.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top