Advertisement

കോഴി, കന്നുകാലി ഫാമുകള്‍ക്ക് ഇനി ഫാം ലൈസന്‍സ് വേണ്ട

November 4, 2019
Google News 0 minutes Read

ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസവുമായി പുതിയ തീരുമാനം. കോഴി, കന്നുകാലി ഫാമുകള്‍ക്ക് ഇനി ഫാം ലൈസന്‍സ് വേണ്ട. നിലവില്‍ 20 കോഴികളില്‍ കൂടുതല്‍ വളര്‍ത്തുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമായിരുന്നു. ഗ്രാമീണമേഖലയില്‍ 100 കോഴികളെ വരെ വളര്‍ത്തുന്നവരെയാണ് ലൈസന്‍സ് വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കിയത്.

നഗരപരിധിയില്‍ 30 കോഴികളെയാണ് ലൈസന്‍സ് ഇല്ലാതെ വളര്‍ത്താന്‍ കഴിയുക. തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ലൈസന്‍സും അഗ്നിശമനസേനയുടെ എന്‍ഒസിയും ഇല്ലാതെ പത്തു പശുക്കളെ വരെ ഗ്രാമപ്രദേശങ്ങളില്‍ വളര്‍ത്താം. അഞ്ച് പശുക്കള്‍ എന്നായിരുന്നു പരിധി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here