പന്തീരാങ്കാവ് അറസ്റ്റ്; വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പിൻവലിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ പ്രൊസിക്യൂഷൻ സമയം തേടി

കോഴിക്കോട് പന്തീരാങ്കാവിൽ വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പിൻവലിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തിൽ പ്രോസിക്യൂഷൻ സമയം തേടി. പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാൻ കോടതി മാറ്റി. അതേസമയം വിദ്യാർത്ഥികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഒരു പ്രതി കൂടിയുണ്ടെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പന്തിരങ്കാവിൽ അറസ്റ്റിലായ വിദ്യാർഥികൾക്കെതിരെ യുഎപിഎ നിലനിൽക്കുമെന്ന റിപ്പോർട്ടാണ് പൊലീസ് നൽകിയത്. എന്നാൽ പൊലീസ് അതിക്രമത്തിന് ഉദാഹരണമാണ് കേസെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കരുതെന്നും പ്രതിഭാഗം വാദിച്ചു. വിദ്യാർത്ഥികൾക്കിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. യുഎപിഎ വകുപ്പ് ഒഴിവാക്കണമെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിന്റെ വാദത്തെ ശക്തമായി എതിർക്കാതെ പരിശോധിച്ച് പറയാമെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
Read Also : കസ്റ്റഡിയിലെടുക്കുമ്പോൾ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു; ദൃശ്യങ്ങൾ ട്വന്റിഫോറിന്
യുഎപിഎ പിൻവലിക്കണമെന്ന് സി പിഐഎം നേതൃത്വം ഉൾപ്പെടെ ആവശ്യപ്പെടുമ്പോഴും
പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് റിപ്പോർട്ട് തന്നെയാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. കേസിൽ ഒരു പ്രതി കൂടി ഉണ്ടെന്നും ജില്ലാ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here