വിരാടിന് അങ്ങ് ഇംഗ്ലണ്ടിലുമുണ്ട് പിടി; ഇന്ത്യൻ നായകന് ജന്മദിനാശംസകൾ നേർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങൾ

ഇന്ന് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ 31ആം പിറന്നാളാണ്. ലോകത്തിൻ്റെ പല കോണിലുള്ളവർ ഇന്ത്യൻ നായകന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ഇതിനിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങൾ വിരാടിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത് കൗതുകമായി. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രീമിയർ ലീഗ് പങ്കു വെച്ച വീഡിയോ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വിരാട് കോലിയെ സൂപ്പർ ഹീറോ ആക്കി ചിത്രീകരിക്കുന്ന ‘സൂപ്പർ വി’ എന്ന അനിമേഷൻ ഷോയുടെ തീമിലാണ് പ്രീമിയർ ലീഗിൻ്റെ ആശംസ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ്, ലിവർപൂൾ സ്ട്രൈക്കർ സാദിയോ മാനെ, മാഞ്ചസ്റ്റർ സിറ്റി വിങ്ങർ റിയാദ് മഹരസ്, ലിവർപൂൾ മിഡ്ഫീൽഡർ നബി കീറ്റ, സിറ്റി മിഡ്ഫീൽഡർ ബെർണാഡോ സിൽവ തുടങ്ങിയ താരങ്ങൾ കോലിക്ക് ജന്മദിനാശംസകൾ നേർന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More