കോട്ടയത്ത് ആന ഇടഞ്ഞു; പാപ്പാനെ വൈദ്യുത പോസ്റ്റിൽ ഞെരിച്ച് കൊന്നു

കോട്ടയം ചെങ്ങളത്ത് ആന ഇടഞ്ഞു. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനാണ് ഇടഞ്ഞോടിയത്. ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. ഒന്നാം പാപ്പാൻ വിക്രമാണ് മരിച്ചത്.
ആനപ്പുറത്ത് നിന്ന് ഇറങ്ങാൻ ശ്രമിക്കവെ വിക്രമിനെ വൈദ്യുത പോസ്റ്റിൽ ഞെരിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. ഇയാളെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആറാട്ട് എഴുന്നെള്ളത്തിന് ശേഷം ചെങ്ങളത്ത് കാവിലക്ക് കൊണ്ടു വരുമ്പോൾ ഇല്ലിക്കൽ ആമ്പക്കുഴി ഭാഗത്തുവച്ചാണ് ആനയിടഞ്ഞത്. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസും ആന കുത്തി ഉയർത്തി. മദപ്പാടിലായിരുന്ന ആനയെ ദിവസങ്ങൾക്ക് മുൻപാണ് ക്ഷേത്രത്തിൽ എഴുന്നള്ളിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here