ഡൽഹിയിൽ വീണ്ടും ആ’ശ്വാസം’: വായു ഗുണനിലവാരം മെച്ചപ്പെട്ടു

ആരോഗ്യ അടിയന്തരാവസ്ഥ തുടരുന്ന ഡൽഹിയിൽ ആശ്വാസമായി വായു ഗുണനിലവാരം വീണ്ടും മെച്ചപ്പെട്ടു. വായു ഗുണനിലവാര സൂചികയിൽ ഇന്ന് 250 ക്യൂബിക്കാണ് രേഖപ്പെടുത്തിയത്. മലിനീകരണം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട നോയിഡയിലേയും ഡൽഹി നഗരത്തിലേയും സ്‌കൂളുകൾ തുറന്നു.
തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹി മലിനീകരണ തോതിൽ കുറവ് രേഖപ്പെടുന്നത്. മലിനീകരണം ഇന്ന് അനോരോഗ്യ വിഭാഗത്തിലേക്ക് താഴ്ന്നു. പക്ഷെ പലയിടങ്ങളിലും അന്തരീക്ഷത്തിൽ വിഷപ്പുക കാണാം.
ഇന്നലെ വായു ഗുണനിലവാരം അതീവ മോശം വിഭാഗത്തിലായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മലിനീകരണത്തിൽ നാല് ശതമാനം കുറവുണ്ട്.
ഒറ്റ- ഇരട്ട വാഹന പദ്ധതി ഇന്നും കർശനമായി നടപ്പിലാക്കുന്നുണ്ട്. എട്ട് മണി മുതൽ എട്ട് മണി വരെയാണ് പദ്ധതി നടപ്പിലാക്കുക. ഇന്ന് ഇരട്ട നമ്പറിൽ രജിസ്‌ട്രേഷൻ അവസാനിക്കുന്ന വണ്ടികൾക്കാണ് നിരത്തിലിറങ്ങാൻ അനുമതി. വിദ്യാർത്ഥികൾക്കും വനിതകൾക്കും വിഐപികൾക്കും നൽകിയ ഇളവുകൾ തുടരും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here