Advertisement

യുഎപിഎ കേസ്; ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താന്‍ വലതുപക്ഷം ശ്രമിക്കുന്നു: എ വിജയരാഘവന്‍

November 7, 2019
Google News 0 minutes Read

യുഎപിഎ കേസില്‍ നിലപാടുകളില്‍ വ്യത്യസ്ഥത പുലര്‍ത്തുമ്പോഴും അതിനെ തമസ്‌കരിച്ച് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന തെറ്റായ പ്രചാരണങ്ങളാണ് വലതുപക്ഷം നടത്തുന്നതെന്നും അതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

രണ്ടു ചെറുപ്പക്കാര്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയപ്പോള്‍ അത് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിനിയമങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തല കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിക്കേണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം രംഗത്ത് എത്തിയിരുന്നു. നടപടിയോട് സിപിഐഎമ്മിന് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും നടപടിക്കെതിരെ രംഗത്ത് എത്തിയിരുന്നു. കോഴിക്കോട്ടെ യുവാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രാദേശിക തലം മുതല്‍ തന്നെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാന സെക്രട്ടേറിയറ്റും അതേ വികാരം പങ്കുവച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here