‘കോഴിക്കോട് അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്ന് നിലവിൽ പറയാനാവില്ല, സ്വന്തം ഭാഗം ന്യായീകരിക്കാൻ പൊലീസ് പലതും ചെയ്യും’ : എംഎ ബേബി

കോഴിക്കോട് അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്ന് നിലവിൽ പറയാനാവില്ലെന്ന് എംഎ ബേബി. സ്വന്തം ഭാഗം ന്യായീകരിക്കാൻ പൊലീസ് പലതും ചെയ്യും. പിടിയിലായവർ കുറ്റക്കാരെന്ന് കാണിക്കാൻ പൊലീസ് പല ശ്രമവും നടത്തുമെന്നും എംഎ ബേബി പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ അനുമതിയില്ലാതെ അന്തിമ കുറ്റപത്രം നൽകാനാകില്ലെന്നും എംഎ ബേബി പറഞ്ഞു. യുഎപിഎ കരിനിയമമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. മുഖ്യധാരാ സംഘടനകളിൽ തീവ്രസ്വഭാവമുള്ളവർ നുഴഞ്ഞു കയറിയ ചരിത്രമുണ്ട്. ഉദ്യോഗസ്ഥർ യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.
Read Also : മാവോയിസ്റ്റുകൾ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
നവംബർ 2നാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിലെ നിയമ ബിരുദ വിദ്യാർത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലൻ ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here