Advertisement

ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതിന് വിലക്ക്; ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്

November 7, 2019
Google News 1 minute Read

ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതിന് വിലക്ക്. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.സരിത ആർ എൽ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്

ജില്ലകളിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കാനുള്ള അധികാരം ജില്ലാ മേധാവിക്കുമാത്രമാണ്. ഇതിന് വിരുദ്ധമായി ആരോഗ്യ വകുപ്പിന്  കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മാധ്യമ ചർച്ചകളിൽ പങ്കെടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വകുപ്പ് മേധാവിയുടെ അനുവാദമില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഡോ.സരിത പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

Read Also :തലശേരി സബ്കളക്ടർ ആസിഫ് കെ യൂസഫ് സിവിൽ സർവീസ് നേടിയത് വ്യാജ രേഖകൾ ഉപയോഗിച്ച്: ട്വന്റിഫോർ എക്‌സ്‌ക്ലൂസീവ്

1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിൽ 56, 58, 58 A, 62, 63 എന്നീ ചട്ടങ്ങൾ എല്ലാ ജീവനക്കാരും പാലിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ ഇത് സംബന്ധിച്ച് സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും കർശന നിർദേശങ്ങൾ നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here