Advertisement

അയോധ്യാ കേസ്; 134 വര്‍ഷം നീണ്ട വാദപ്രതിവാദം; നാള്‍വഴികള്‍

November 8, 2019
Google News 0 minutes Read

അയോധ്യാ കേസില്‍ രാജ്യം കാത്തിരിക്കുന്ന വിധിയാണ് നാളെ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പറയുക. നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസില്‍ വിധിപറയാന്‍ കോടതിയൊരുങ്ങുന്നത്. അവധിദിനമായ നാളെ കീഴ്‌വഴക്കം തെറ്റിച്ചാണ് കോടതി വിധിപറയുന്നത്. വിധിക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് രാജ്യത്തെമ്പാടും ഒരുക്കിയിരിക്കുന്നത്.

അയോധ്യാ കേസ് നാള്‍വഴികള്‍

1528 ബാബറി മസ്ജിദ് നിര്‍മാണം

1853 ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നു. ക്ഷേത്ര സ്ഥലത്താണു പള്ളി എന്ന വാദം ഉയര്‍ത്തി നിര്‍മോഹി അഖാഡ.

1859 ബ്രിട്ടിഷ് സര്‍ക്കാര്‍ പള്ളിക്ക് ചുറ്റുമതില്‍ കെട്ടി. പള്ളിക്കകം മുസ്‌ലീങ്ങള്‍ക്കും വളപ്പ് ഹിന്ദുക്കള്‍ക്കും എന്ന നിലയില്‍.

1885 മഹന്ത് രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുന്നു. ഹര്‍ജി ഫൈസാബാദ് സബ്‌കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18ന് ജില്ലാകോടതിയും നവംബര്‍ ഒന്നിന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളി.

1949 ഓഗസ്റ്റ് 22 പള്ളിവളപ്പില്‍ ഒരു സംഘം ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നു.

1950 ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മസ്ജിദ് വളപ്പ് ഏറ്റെടുത്ത് റിസീവര്‍ ഭരണത്തിലാക്കി.

1950 ജനുവരി 16ന് ഗോപാല്‍ സിംഗ് വിശാരദ് ഭൂമി ആവശ്യപ്പെട്ട് ആദ്യം കേസ് നല്‍കി. അയോധ്യ തര്‍ക്കത്തിലെ നിയമപോരാട്ടം ഇവിടെ തുടങ്ങുന്നു.

1959 ഹിന്ദു സംഘടന നിര്‍മോഹി അഖാഡ കേസ് നല്‍കി

1961 യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് കേസ് നല്‍കി

1982 വിശ്വഹിന്ദു പരിഷത് രാമജന്മഭൂമി പ്രസ്ഥാനം ആരംഭിക്കുന്നു

1986 ജനുവരി 31 മസ്ജിദ് ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുന്നു.

1989 രാമക്ഷേത്ര നിര്‍മാണം ബിജെപി അജന്‍ഡയില്‍ ഉള്‍പ്പെടുത്തി

1989 ക്ഷേത്രവുമായി ബന്ധപ്പെട്ട നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റി
1989 വിഎച്ച്പിക്ക് ശിലാന്യാസം നടത്താന്‍ അനുമതി

1990 എല്‍ കെ അദ്വാനി രഥയാത്ര തുടങ്ങി

1991 മസ്ജിദിനോട് ചേര്‍ന്നുള്ള മുസ്‌ലിം വഖഫ് ബോര്‍ഡിന്റെ 2.77 ഏക്കര്‍ യുപി സര്‍ക്കാര്‍ ഏറ്റെടുത്തു
1992 കര്‍സേവകര്‍ മസ്ജിദ് തകര്‍ത്തു

1992 മസ്ജിദ് തകര്‍ത്തത് അന്വേഷിക്കാന്‍ ലിബറാന്‍ കമ്മിഷനെ നിയമിച്ചു

1993 ജനുവരി 7, തര്‍ക്കഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമം, കര്‍സേവകര്‍ക്കും ബിജെപി നേതാക്കള്‍ക്കും എതിരെ സിബിഐ കേസെടുത്തു

1994 ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് തീരുമാനമാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

2002 നാലു കേസുകളും അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ പരിഗണനയില്‍.
2010 സെപ്റ്റംബര്‍ 30 അറുപതു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തില്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ അലഹാബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ വിധി

2011 അയോധ്യയിലെ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന വിധി സ്‌റ്റേ ചെയ്തു

2017 അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവരുള്‍പ്പെടെ 15 പേര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ കോടതി നിര്‍ദേശം

2019 ജനുവരി 08 ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്.

2019 മാര്‍ച്ച് 08 സമവായ ചര്‍ച്ചക്ക് സുപ്രീംകോടതി ഉത്തരവ്. ചര്‍ച്ച പരാജയപ്പെട്ടു.

2019 ഓഗസ്റ്റ് 06 ഭരണഘടന സുപ്രീംകോടതിയില്‍ അന്തിമവാദം .

2019 ഒക്ടോബര്‍ 16 നാല്പത് ദിവസത്തെ വാദത്തിന് ശേഷം ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here