തന്നെ കാവി പുതപ്പിക്കാൻ നീക്കം നടത്തുന്നു; ബിജെപിക്കെതിരെ രജനികാന്ത്

ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളെ തള്ളി രജനികാന്ത്. തിരുവള്ളുവരിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാൻ നീക്കം നടക്കുന്നുണ്ടെന്നയിരുന്നു അദേഹത്തിൻ്റെ പ്രതികരണം. 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാവുന്നതിനിടെയാണ് സ്റ്റൈൽ മന്നൻ്റെ പ്രതികരണം.

ഒരു വിഭാഗം മാധ്യമങ്ങളും ചില ആളുകളും തന്നെ കാവി പുതപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. മണിക്കൂറുകൾക്കുള്ളിൽ രണ്ടു തവണയാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇത്തരത്തിൽ പ്രതികരിച്ചത്. “തിരുവളള്ളുവരിനെപ്പോലെ തന്നെയും കാവി പുതപ്പിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹത്തെപ്പോലെ ഞാനും ആ ചതിക്കുഴിയിൽ വീഴില്ല.”- രജനികാന്ത് പറഞ്ഞു.

നേരത്തെ തന്നെ രജനികാന്ത് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ പ്രചരണം ശക്തമായത്. രജനികാന്തിനെ തങ്ങൾക്കൊപ്പം കൂട്ടാമെന്ന് ബിജെപി സംസ്ഥാന ഘടകവും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ പ്രസ്താവന ബിജെപിയെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top