പന്തീരാങ്കാവ് അറസ്റ്റ്; അലൻ, താഹ എന്നിവരുടെ ജാമ്യാപേക്ഷ 14ന് പരിഗണിക്കും

പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലൻ, താഹ എന്നിവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇരുവരും സമപർപ്പിച്ച ജാമ്യാപേക്ഷ കോടതി 14ന് പരിഗണിക്കും.
കോടതിയിൽ ജമ്യാപേക്ഷയിൽ വാദം നടന്നില്ല. മാവോയിസ്റ്റ് ബന്ധം നിലനിൽക്കില്ലെന്നും അലൻ നിയമ വിദ്യാർത്ഥിയാണെന്നും അലന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യഹർജിയിൽ പറയുന്നു. ഒരു ഫോൺ മാത്രമാണ് അലനിൽ നിന്ന് കണ്ടെത്തിയത്. മാവോയിസ്റ്റാണെന്ന വാദം തെളിയിക്കാനുള്ള തെളിവില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു.
മുദ്രാവാക്യം വിളിക്കുക എന്നത് ക്രിമിനൽ കുറ്റമല്ലെന്നാണ് താഹയുടെ ജാമ്യഹർജിയിൽ പറഞ്ഞിരിക്കുന്നത്. കീഴ്‌ക്കോടതി മുദ്രാവാക്യം വിളിച്ചത് കുറ്റമെന്ന് പറഞ്ഞിട്ടില്ല. പുസ്തകങ്ങൾ കണ്ടെത്തിയതുകൊണ്ട് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പറയാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, ജാമ്യഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ കോടതി കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് 14ലേക്ക് മാറ്റിവെക്കുകയായിരുന്നു.
ജാമ്യാപേക്ഷ തള്ളിയ കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിവിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് കീഴ്‌ക്കോടതി ഉത്തരവിൽ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here