ലോകത്തെ ഏറ്റവും വലിയ ‘ഒട്ടക മേള’; പുഷ്‌കർ മേളയിലെ ചിത്രങ്ങൾ

ലോകം കാത്തിരുന്ന പുഷ്‌കർ മേള എത്തിക്കഴിഞ്ഞു. നിറങ്ങളും രാജസ്ഥാൻ സംസ്‌കാരവും ഒത്തുചേരുന്ന പുഷ്‌കർ മേള കാണാൻ ഈ സമയങ്ങളിലായി ലക്ഷക്കണക്കിന് വിദേശികളാണ് വർഷംതോറും രാജസ്ഥാൻ മണ്ണിൽ പറന്നിറങ്ങുന്നത്. രാജസ്ഥാനിലെ പുഷ്‌കറിൽ നടക്കുന്ന ഈ മേളയാണ് ലോകത്തെ ഏറ്റവും വലിയ ‘ഒട്ടക മേളയും’. നവംബർ 4 മുതൽ 12 വരെയാണ് ഈ വർഷം മേള നടക്കുക.

രാജസ്ഥാന്റെ സംസാകരവും വൈവിധ്യങ്ങളും വിളിച്ചോതുന്ന ഈ മേളയിൽ സ്വദേശത്ത് നിന്നും വിദേശത്തുനിന്നുമായി പ്രതിവർഷം നാല് ലക്ഷത്തിലേറെ പേരാണ് എത്തുന്നത്. ഒട്ടകങ്ങളുടെ വിൽപ്പനയ്ക്കും പ്രദർനശനത്തിനും പുറമെ, മട്ക തോഡ്, ഏറ്റവും വലിയ മീശക്കാരനെ കണ്ടുപിടിക്കൽ, ബ്രൈഡൽ മത്സരങ്ങൾ എന്നിവയും ഇവിടെ നടക്കാറുണ്ട്.

നവംബർ 4 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ പുഷ്‌കറിൽ കന്നുകാലികളുടെ പ്രദർശനവും, വിൽപ്പനയുമാണ് നടക്കുന്നത്. നവംബർ 10, 11 തിയതികളിൽ സംഗീത-നൃത്ത മത്സരങ്ങളും മറ്റുമാണ് നടക്കുക.

നവംബർ 12, പുഷ്‌കർ മേള കൊടിയിറങ്ങുന്ന ദിവസം രാജസ്ഥാനിൽ പൊതുഅവധിയാണ്. അന്ന് പുഷ്‌ക്കർ നദിയിൽ മുങ്ങി നിവർന്ന് മോക്ഷം ലഭിക്കാനായി വൻ ജനസാഗരം തന്നെ പ്രദേശത്തേക്ക് ഒഴുകിയെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More