മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം കാണാന്‍ ചെന്നൈയില്‍ നിന്ന് ബന്ധുക്കള്‍ എത്തി

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം കാണാന്‍ ചെന്നൈയില്‍ നിന്ന് ബന്ധുക്കള്‍ എത്തി. ചെന്നൈ സ്വദേശിയായ ശ്രീനിവാസിന്റെ ബന്ധുക്കളാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. അരവിന്ദ് എന്ന പേരില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചയാളുടെ മൃതദേഹം ചെന്നൈയില്‍ നിന്നെത്തിയ സംഘം മോര്‍ച്ചറിയില്‍ എത്തി കണ്ടെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.രേഖകള്‍ പരിശോധിച്ചും പൊലീസ് നല്‍കിയ ഫോട്ടോ പരിശോധിച്ചും മൃതദേഹം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.
രണ്ടു ദിവസങ്ങളിലായാണ് പാലക്കാട് മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റും പൊലീസുമായി ഏറ്റമുട്ടല്‍ നടന്നത്. ആദ്യദിസം മഞ്ചിക്കണ്ടി വനമേഖലയില്‍ പരിശോധന നടത്തുമ്പോള്‍ തണ്ടര്‍ബോള്‍ട്ടിനു നേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിവച്ചു. ആദ്യദിനം മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് രണ്ടാമത്തെ വെടിവയ്പ്പ് ഉണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here