ഹോട്ടലിലെ ടോയ്‌ലറ്റിൽ ഘടിപ്പിച്ച ഒളിക്യാമറ പിടികൂടി യുവതി

ഹോട്ടലിലെ ടോയ്‌ലറ്റിൽ ഘടിപ്പിച്ച ഒളിക്യാമറ കൈയോടെ പിടികൂടി യുവതി. പൂനെയിലാണ് സംഭവം. ടോയ്‌ലറ്റിനുള്ളിൽ ഒളിക്യാമറ എങ്ങനെയാണ് ഘടിപ്പിച്ചിരുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പല ഘട്ടങ്ങളിലായി പോസ്റ്റ് ചെയ്ത സ്‌റ്റോറിയിലൂടെ യുവതി വിശദീകരിച്ചു. യുവതിയുടെ ഇൻസ്റ്റഗ്രാം സ്‌റ്റോറിയുടെ സ്‌ക്രീൻ ഷോർട്ടുകൾ വൈറലായതോടെ പൊലീസ് വിഷയത്തിൽ ഇടപെട്ടു.
#Pune Ladies please beware!
A girl discovered a camera fitted in the ladies washroom in Cafe BeHive, Hinjewadi, Pune. When she complained to the management, she & her friends were told to wait, while they secretly removed the camera & did not address the concern properly.
(1/n)
— Yer a Geezer ‘arry (@romaticize) November 5, 2019
ഹിൻജാവാദി മേഖലയിലുള്ള കഫെ ബിഹൈവ് എന്ന ഹോട്ടലിലാണ് സംഭവം. കഫേ മാനേജ്‌മെന്റിനെ സംഭവം അറിയിച്ചുവെന്നും തന്നോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ട ശേഷം പത്ത് മിനിട്ടിനുള്ളിൽ ക്യാമറ നീക്കം ചെയ്യുകയാണ് ചെയ്തതെന്നും യുവതി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിശദീകരിച്ചു. ഒളിക്യാമറയുടെ ചിത്രവും യുവതി പങ്കുവച്ചു.
Have deleted my previous tweet, as someone pointed out a mistake. Behive, Hinjewadi was filming women in the ladies toilet. This is the limit of perversion. They have to be brought to book. RT widely. @PuneCityPolice pic.twitter.com/sPW7lWLSYS
— TheRichaChadha (@RichaChadha) November 6, 2019
കഫേ അധികൃതർ ട്വിറ്റർ ഹാൻഡിൽ ഉടമക്ക് പണം വാഗ്ദാനം ചെയ്യുകയാണുണ്ടായതെന്നും യുവതി ആരോപിച്ചു. സൊമാറ്റോയിൽ പ്രത്യക്ഷപ്പെട്ട നെഗറ്റീവ് റിവ്യു നീക്കം ചെയ്തതായും ആരോപണം ഉയർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ലോക്കൽ പൊലീസിന് വിവരം കൈമാറിയതായും പൂനെ പൊലീസ് വിശദീകരിച്ചു. ഔദ്യോഗികമായി പരാതി നൽകണമെന്നും അന്വേഷണം നടത്താൻ തയ്യാറാണെന്നും പൊലീസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here