അയോധ്യാ സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്‌സ്ആപ്പ് ചാറ്റ്; അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ

അയോധ്യാ വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ. ജോലിക്കിടെ വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തതിനാണ് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച പുറത്തിറക്കി.
അയോധ്യാ വിധി പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. സുരക്ഷയുടെ ഭാഗമായി ജബൽപൂരിൽ 2500 പൊലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. സസ്‌പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥരേയും സംഘർഷ ബാധിത മേഖലകളിലായിരുന്നു ഡ്യൂട്ടിക്കിട്ടിരുന്നത്. ഇതിനിടെ എസ്പി പ്രദേശത്ത് അപ്രതീക്ഷിത പരിശോധന നടത്തുകയും വാട്‌സ്ആപ്പ് ചാറ്റിൽ മുഴുകിയിരുന്ന ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുകയുമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here