‘ഞാൻ വിരാട് കോലിയാണ്’; സോഷ്യൽ മീഡിയ കീഴടക്കി വാർണറുടെ മകൾ: വീഡിയോ

പന്ത് ചുരണ്ടൽ വിവാദത്തിൽ ഒരു വർഷത്തെ വിലക്ക് കഴിഞ്ഞെത്തിയ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ അപാര ഫോമിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ഇന്ത്യക്കാർക്കും പ്രിയപ്പെട്ട താരമാണ് വാർണർ. ഡേവിഡ് വാർണറുടെ മകൾ ഐവി മേയ്ക്ക് പക്ഷേ അച്ഛനെയല്ല, ഇന്ത്യൻ നായകൻ വിരാട് കോലിയോടാണ് കൂടുതൽ ഇഷ്ടം.
വാർണറുടെ ഭാര്യ കാൻഡിസ് വാർണർ പങ്കുവെച്ച ഒരു വീഡിയോയിലാണ് കുഞ്ഞു വാർണറുടെ കോലി പ്രേമം വെളിപ്പെട്ടിരിക്കുന്നത്. അച്ഛൻ ഡേവിഡ് വാർണർ എറിഞ്ഞു നൽകുന്ന പന്തുകൾ അടിച്ചു പറത്തുന്ന ഐവി താൻ വിരാട് കോലിയാണെന്നാണ് അവകാശപ്പെടുന്നത്. “ഈ കുഞ്ഞു പെണ്ണ് ഇന്ത്യയിൽ ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട്. അവൾക്ക് കോലിയാവാനാണ് ആഗ്രഹം” എന്ന അടിക്കുറിപ്പോടെയാണ് കാൻഡിസ് വീഡിയോ പങ്കു വെച്ചത്. ട്വിറ്ററിൽ പങ്കു വെച്ച ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
ഇപ്പോൾ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് വിരാട് കോലിക്ക് ഇന്ത്യ വിശ്രമം നൽകിയിരിക്കുകയാണ്. ആദ്യ ടി-20 പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ ഒപ്പമെത്തിയിരുന്നു. ഇന്ന് നടക്കുന്ന മൂന്നാം മത്സരത്തിൽ ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.
This little girl has spent too much time in India. Wants to be @imVkohli pic.twitter.com/Ozc0neN1Yv
— Candice Warner (@CandyFalzon) November 10, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here