Advertisement

മഹാരാഷ്ട്ര കോൺഗ്രസിനെയും എൻസിപിയെയും സർക്കാരിന്റെ ഭാഗമാക്കാൻ തിരക്കിട്ട ചർച്ചകളുമായി ശിവസേന

November 10, 2019
Google News 0 minutes Read

മഹാരാഷ്ട്രയിൽ കോൺഗ്രസിനെയും എൻസിപിയെയും സർക്കാരിന്റെ ഭാഗമാക്കാൻ തിരക്കിട്ട ചർച്ചകളുമായി ശിവസേന. എൻസിപി അധ്യക്ഷൻ ശരത് പവാറിനെ കേന്ദ്രികരിച്ചാണ് ചർച്ചകൾ നടക്കുന്നത്. അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ നാളെ എട്ടു മണി വരെയാണ് ബിജെപിക്ക് ഗവർണർ സമയം അനുവദിച്ചിരിക്കുന്നത്.

കോൺഗ്രസ് മഹാരാഷ്ട്രക്ക് ശത്രുവല്ലെന്നും പാർട്ടികൾ തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമെന്നുമായിരുന്നു ശിവ സേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഇന്നത്തേ പ്രതികരണം. എൻസിപിയെയും കോൺഗ്രസിനെയും സർക്കാരിന്റെ ഭാഗമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ സജീവമാക്കിയിരിക്കെയാണ് റാവ്ത്തിന്റെ പ്രതികരണം. എൻസിപിയും ശിവസേനയും സർക്കാരിന്റെ ഭാഗമാകുകയും കോൺഗ്രസ് പുറത്തു നിന്ന് പിന്തുണക്കുകയും ചെയ്യുക എന്ന തരത്തിലാണ് ചർച്ചകൾ.

ശിവസേനയെ പിന്തുണക്കണമെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ. ഭരണ പ്രതിസന്ധി ഉണ്ടാകുന്ന ഘട്ടത്തിൽ പവാർ ഇടപെടുമെന്നാണ് ശിവ സെനയുടെ പ്രതീക്ഷ. അതേസമയം ഭൂരിപക്ഷം തെളിയിക്കാൻ 25 എംഎൽഎമാരുടെ കുറവാണ് ബിജെപി ക്കുള്ളത്. മറ്റു പാർട്ടികളിലെ എംഎൽഎമാരെ അടർത്തി എടുക്കാൻ ബിജെപി ശ്രമിക്കുമ്മെന്നതിനാൽ ജാഗ്രതയോടെയാണ് നേതാക്കൾ സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here