കൂടത്തായി കൊലപാതകം; മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.11 മണിയോടെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജോളിയെ ഹാജരാക്കും.

അതേസമയം ആൽഫൈൻ വധക്കേസിൽ എംഎസ് മാത്യുവിനെ ചോദ്യം ചെയ്യാനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കൊയിലാണ്ടി കോടതിയിലാണ് ഇതിനുള്ള അപേക്ഷ നൽകുക. മദ്യത്തിലും ഭക്ഷണത്തിലും വിഷം കലർത്തിയാണ് മാത്യുവിനെ കൊന്നതെന്നായിരുന്നു ജോളി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കുടിവെള്ളത്തിൽ സയനൈഡ് കലർത്തിയാണ് മാത്യുവിനെ കൊലപ്പെടുത്തിയത്.

ജോൺസൺ ഉൾപ്പെടെയുള്ളവരുമായുള്ള വഴിവിട്ട ബന്ധങ്ങൾ കട്ടപ്പനയിലെ ജോളിയുടെ അച്ഛനെ അറിയിച്ചതാണ് മാത്യുവിനെ വകവരുത്താൻ പ്രധാന കാരണമെന്ന് ജോളി വെളിപ്പെടുത്തി. വ്യാജ ഒസ്യത്തിനെകുറിച്ചും റോയിയുടെ മരണത്തിലെ അസ്വഭാവികതയെക്കുറിച്ചും മാത്യുവിന് അറിയാമെന്നുള്ളതും കൊലപാതകത്തിലേക്ക് വഴിതെളിച്ചു. 2014 ഏപ്രിൽ 24നാണ് ജോളിയുടെ ഭർതൃമാതാവിന്റെ സഹോദരനായ മാത്യുവിന്റെ മരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More